ആവശ്യമായ സാധനങ്ങൾ
- ഒരു തക്കാളി ഉടച്ചത്
- ഒരു തക്കാളി അരിഞ്ഞത്
- അര കപ്പ് പുളി പിഴിഞ്ഞ വെള്ളം
- മൂന്ന് ടേബിൾസ്പൂൺ തുവരപ്പരിപ്പ് വേവിച്ചു ഉടച്ചത്
- കറിവേപ്പില
- മല്ലിയില
- ശർക്കര (രസത്തിന് മധുരം ആവശ്യമെങ്കിൽ)
- രണ്ട് ടേബിൾസ്പൂൺ കാഞ്ചന രസം പൊടി
- കടുക്, ജീരകം, കായം (അര ടേബിൾസ്പൂൺ)
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളവും കുറച്ചു പുളി പിഴിഞ്ഞ വെള്ളവും തക്കാളി അരിഞ്ഞതും ഉടച്ചതും ചേർത്ത് പുളി മണം പോവുന്നത് വരെ തിളപ്പിക്കുക
- അതിലേക്ക് പരിപ്പ് ഉടച്ചതും കറിവേപ്പിലയും അര കപ്പ് വെള്ളവും ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക
- രണ്ടു ടേബിൾസ്പൂൺ കാഞ്ചന രസം പൊടിയും ആവശ്യമെങ്കിൽ ശർക്കരയും ചേർത്ത് രണ്ട് മിനിറ്റ് തിളപ്പിച്ച് ഇറക്കി വയ്ക്കുക
- ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണയോ/ നെയ്യോ ഒഴിച്ച് ചൂടാക്കി കടുക്, ജീരകം, കായം എന്നിവ മൂപ്പിച്ചു രസത്തിലേക്ക് ഒഴിക്കുക
- മല്ലിയില ചേർത്ത് ചൂടോടെ ഉപയോഗിക്കുക









